കോഴിക്കോട്ട് ഫ്‌ളാറ്റില്‍ താമസിക്കുന്ന അഞ്ചു പേര്‍ക്ക് കോവിഡ്; രോഗബാധിതരില്‍ മൂന്ന് കുട്ടികളും


കോഴിക്കോട് നഗരത്തില്‍ അഞ്ച് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ണ്ടു സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് കുട്ടികളും അഞ്ചു വയസില്‍ താഴെയുളളവരാണ്. ഇതില്‍ രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസവും കോഴിക്കോട് സമ്പര്‍ക്കത്തിലൂടെയുളള രോഗബാധ കണ്ടെത്തിയിരുന്നു.


നഗരത്തിലെ കണ്ടയ്ന്‍മെന്റ് സോണില്‍ ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് രോഗം. കോഴിക്കോട് ഡിഎംഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരുടെ രോഗബാധയുടെ ഉറവിടം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല.


നഗരത്തോട് ചേര്‍ന്ന പ്രദേശത്തുള്ള ഫ്‌ളാറ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് നഗരത്തില്‍ ഉറവിടമറിയാത്ത നാല് കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.



Sharing is Caring