ജോസ്.കെ.മാണിയുടേത് പേമെന്‍റ് സീറ്റ്: പുതിയ ആരോപണവുമായി പി.സി ജോര്‍ജ്


കോട്ടയം: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു വിട്ടുകൊടുത്ത കോണ്‍ഗ്രസ് തീരുമാനത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ് എം.എല്‍.എ. രാജ്യസഭാ സീറ്റ് ‘പെയ്‌മെന്റ് സീറ്റായിരുന്നു’വെന്ന് ജോര്‍ജ് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.


ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ഫണ്ടിലേക്ക് വന്‍തുക മാണി വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസിന്റെ സാമ്ബത്തിക നില പരുങ്ങലിലാണ്. അതു പരിഹരിക്കാനാണ് മാണിയുടെ വാഗ്ദാനം. പ്രവര്‍ത്തകരുടെ വികാരത്തേക്കാള്‍ വലുതാണ് കോണ്‍ഗ്രസിന് മാണിയുടെ പണം. തന്റെ ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അതു കിട്ടിയാലുടന്‍ പുറത്തുവിടുമെന്നും ജോര്‍ജ് പറഞ്ഞു.


എം.പി എന്ന നിലയില്‍ ഒന്‍പത് വര്‍ഷം കൊണ്ട് ജനവിരുദ്ധനായി ജോസ് കെ.മാണി മാറി. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഭയക്കുന്നു. മകന്റെ ഭാവി സുരക്ഷിതമാക്കാന്‍ മാണി നടത്തിയ നീക്കമാണിത്.രാജ്യസഭയിലേക്ക് ആരുപോകുമെന്നതില്‍ ഇന്നലെ രാത്രി എട്ടു മണി വരെ മാണിയുടെ പേരാണ് കേട്ടിരുന്നത്. അങ്ങനെയെങ്കില്‍ പാലയില്‍ ഉപതെരഞ്ഞെടുപ്പ് വരുമാനയിരുന്നു. മാണിയുടെ ശക്തി കാണാമായിരുന്നു.ചെങ്ങന്നൂര്‍ മുതല്‍ മാണിയെ പൊക്കിപ്പിടിച്ച്‌ കോണ്‍ഗ്രസ് നടക്കുന്നു. 500 വോട്ടാണ് കേരള കോണ്‍ഗ്രസിന് അവിടെ താന്‍ കണ്ടത്. അതില്‍ 20 പോലും കോണ്‍ഗ്രസിന് കിട്ടിയില്ലെന്നും ജോര്‍ജ് പറഞ്ഞു.



Sharing is Caring