ജോലി കിട്ടാത്തതിന്റെ കാരണം അറിയാന്‍ ജ്യോത്സ്യനെ കാണാനെത്തിയ സ്ത്രീ ജ്യോത്സ്യനെതിരെ ലൈംഗീകാരോപണവുമായി രംഗത്ത്.
മംഗലാപുരം പാണ്ഡേശ്വരത്ത് അത്താവറില്‍ ജ്യോതിഷാലയം നടത്തുന്ന ആള്‍ക്കെതിരെയാണ് യുവതിയുടെ പരാതി. ജ്യോത്സ്യന്‍ തന്നില്‍ നിന്നും 9000 രൂപ തട്ടിയെടുത്തതായും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും യുവതി ആരോപണത്തില്‍ പറഞ്ഞിട്ടുണ്ട്.
പീഡനശ്രമത്തിനിടെ യുവതി ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ജ്യോതിഷിക്കെതിരെ ചില യുക്തിവാദികള്‍ നേരത്തെ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജ്യോതിഷിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.












