ജോര്‍ദാന്‍ രാജാവുമായി കുവൈത്ത് അമീര്‍ കൂടിക്കാഴ്ച്ച നടത്തി


കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായി കുവൈത്ത് അമീര്‍ ഷേയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് കൂടിക്കാഴ്ച്ച നടത്തി. ഗള്‍ഫ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലും നിലനില്‍ക്കുന്ന നിരവധി നിര്‍ണ്ണായക പ്രശ്‌നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.


കുവൈത്ത് കിടീടാവകാശി ഷേഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, കുവൈത്ത് പ്രധാനമന്ത്രി ഷേഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ്, കൂടാതെ ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളും ചര്‍ച്ചകളില്‍ സന്നഹിതരായിരുന്നു.




Sharing is Caring