ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ സ​ര്‍​ക്കാ​ര്‍​ത​ല അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ സ​ര്‍​ക്കാ​ര്‍​ത​ല അ​ന്വേ​ഷ​ണം. സ​ര്‍​വീ​സ് ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച​തു സം​ബ​ന്ധി​ച്ചാ​ണ് അന്വേഷണം. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് ച​ട്ട​ലം​ഘ​നം പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും.

സ​ര്‍​ക്കാ​രി​നെ​തി​രേ പ​ര​സ്യ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​തി​നും സ​ര്‍​വീ​സ് ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച്‌ പു​സ്ക​ര​ച​ന ന​ട​ത്തി​യ​തി​നും ജേ​ക്ക​ബ് തോ​മ​സി​നെ സ​ര്‍​ക്കാ​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇതിനു പിന്നാലെ നിരവധി തവണ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *