ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഐ.വി ശശിക്ക്


തിരുവനന്തപുരം: സംസ്ഥാനത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായയകന്‍ ഐ.വി ശശിക്ക്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവവനകള്‍ പരിഗണിച്ചാണ് 2014ലെ പുരസ്‌കാരം ഐ.വി ശശിക്കു നല്‍കുന്നതെന്നു സാംസ്‌കാരിക വകുപ്പ് അറിയിച്ചു.


1992 മുതലാണ് മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി ഡാനിയേലിന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നല്‍കുവാന്‍ തുടങ്ങിയത്. എം.ടി വാസുദേവന്‍ നായര്‍ക്കാണ് കഴിഞ്ഞവര്‍ഷത്തെ പുരസ്‌കാരം ലഭിച്ചത്.




Sharing is Caring