ജെഡിഎസ് ദേശീയ നേതൃത്വത്തിന്‍റെ കത്ത് ലഭിച്ചെന്ന് മുഖ്യമന്ത്രി; മാത്യു ടി തോമസിനെ മാറ്റിയത് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനമെന്ന് സികെ നാണു


മാത്യു ടി തോമസിനെ മാറ്റിയത് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനമാണെന്നു ജെഡി എസ് നേതാവ് സി കെ നാണു ഭൂരിപക്ഷത്തിന്‍റെ തീരുമാനമാണ് നടപ്പാക്കുന്നത്.


ഇതിന്‍റെ അടിസ്ഥാനത്തില്‍ മാത്യു ടി തോമസിന്‍റെ രാജി തിങ്കളാ‍ഴ്ചയുണ്ടാകുമെന്നും നാണു വ്യക്തമാക്കി. സത്യപ്രതിഞ്ജ അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും സികെ നാണു വ്യക്തമാക്കി.


കെ കൃഷ്ണന്‍ കുട്ടിയുടെ മന്ത്രി സ്ഥാനം സംബന്ധിച്ച്‌ ജനതാദള്‍ സെക്കുലറിന്‍റെ ദേശീയ നേതൃത്വത്തിന്‍റെ കത്ത് കിട്ടിയെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍ അറിയിച്ചു.



Sharing is Caring