ജൂലൈ 31 നകം കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് തുടങ്ങും- പി. കെ കുഞ്ഞാലിക്കുട്ടി

നവീകരിച്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ജൂലൈ 31 നകം വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. ജൂലൈ 31 വലിയ വിമാനങ്ങളുടെ സര്‍വീസ്​ തുടങ്ങുന്നത്​ സംബന്ധിച്ച്‌​ കേന്ദ്ര വ്യോമയാന മന്ത്രിയില്‍ നിന്ന്​ ഉറപ്പ് ലഭിച്ചുവെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

കരിപ്പൂര്‍ – ജിദ്ദ സര്‍വീസ് ആരംഭിച്ചതിന് ശേഷം കൂടുതല്‍ വലിയ വിമാനങ്ങളുടെ സര്‍വീസിന് നടപടി തുടങ്ങുമെന്ന്​ എയര്‍പോര്‍ട് ഡയറക്ടറും അറിയിച്ചു.

അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര സര്‍ക്കാറി​​െന്‍റ അവഗണനക്കെതിരെ എം കെ രാഘവന്‍ എം പി യുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസ സമരം ഇന്ന് സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *