ബിഷപ്പിനെതിരായ പീഡനക്കേസ്​: തെളിവുകള്‍ ലഭിച്ചാല്‍ അറസ്​റ്റെന്ന്​ ഡി.ജി.പി


കന്യാസ്​ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാ​േങ്കാ മുളക്കലിനെതിരെ അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കയാണെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. കേസ്​ അന്വേഷണത്തില്‍ പൊലീസിന്​ മേല്‍ സമ്മര്‍ദമില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമേ ആരോപണവിധേയരിലേക്ക്​ എത്തൂ. അറസ്​റ്റുണ്ടായാല്‍ മാത്രമേ അന്വേഷണം നടക്കുന്നുള്ളൂവെന്ന ചിന്ത തെറ്റാണ്​. കൃത്യമായ പൊലീസ്​ അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവുകള്‍ പൂര്‍ണമായി ലഭിച്ചാല്‍ അറസ്​റ്റുണ്ടാകുമെന്നും ഡി.ജി.പി പറഞ്ഞു.


കുമ്ബസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഒാര്‍ത്തഡോക്​സ്​ വൈദികര്‍ക്കെതിരെയുള്ള അന്വേഷണവും ഇത്തരത്തിലാണ്​ മുന്നോട്ടുകൊണ്ടുപോയത്​. തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ്​ കഴിഞ്ഞ ദിവസം ഫാ.ജോബ്​ മാത്യുവിനെ അറസ്​റ്റുചെയ്​തത്​. അന്വേഷണം ശരിയായ ദിശയിലാണെന്നും ഡി.ജി.പി പറഞ്ഞു.




Sharing is Caring