ജൂലൈ ആറ് മുതല്‍ ഒമ്പത് വരെ റേഷന്‍ കടകള്‍ തുറക്കില്ല


സംസ്ഥാനത്ത് തുടര്‍ച്ചയായി നാല് ദിവസം റേഷന്‍ കടകള്‍ തുറക്കില്ല. ജൂലൈ 6 മുതല്‍ 9 വരെ 14,000ത്തോളം റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് അവധി ദിവസങ്ങളും റേഷന്‍ വ്യാപാരികളുടെ ജൂലൈ 8, 9 തീയതികളിലെ കടയടപ്പ് സമരവുമാണ് നാല് ദിവസം തുടര്‍ച്ചയായി അടഞ്ഞു കിടക്കാന്‍ ഇടയാക്കുന്നത് .


കെ ടി പി ഡി എസ് ആക്ട് കാലോചിതമായി മാറ്റം വരുത്തുക, റേഷന്‍ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി പരിഷ്‌കരിക്കുക, കിറ്റ് കമ്മീഷന്‍ വിതരണത്തിനായുള്ള കോടതിവിധി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികളുടെ സമരം. ജൂണ്‍ മാസത്തിലെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടിയിരിക്കുന്നതിനാല്‍ ജൂലൈ 6 റേഷന്‍ കടകള്‍ക്ക് അവധിയാണ്.


രാപ്പകല്‍ സമരത്തോട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ മാസം മുതല്‍ അനിശ്ചിതകാല സമരത്തിന് തുടക്കമിടാനാണ് റേഷന്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ സംസ്ഥാന കമ്മറ്റിയുടെ തീരുമാനം.



Sharing is Caring