ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയില്‍ ഇടവേള ബാബുവിനും സുധീഷിനുമെതിരെ പോലീസ് കേസ്


ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയില്‍ നടന്മാരായ ഇടവേള ബാബുവിനും സുധീഷിനുമെതിരെ പോലീസ് കേസ്. കോഴിക്കോട് സ്വദേശിനിയായ ജൂനിയർ ആർട്ടിസ്റ്റാണ് ഇരുവർക്കുമെതിരെ പരാതി നല്‍കിയത്.


നടക്കാവ് പോലീസാണ് കേസെടുത്തത്. അമ്മ സംഘടനയില്‍ അംഗത്വം നല്‍കണമെങ്കില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടതായാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മോശമായ രീതിയില് സംസാരിച്ചെന്നാണ് നടന് സുധീഷിനെതിരായ പരാതി.


മറ്റൊരു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയില്‍ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മരട് പോലീസാണ് ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരമാണ് കേസ്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

ഇമെയില്‍ വഴിയാണ് പോലീസിന് നേരത്തെ ജൂനിയർ ആർട്ടിസ്റ്റ് പരാതി നല്‍കിയത്.പരസ്യ ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് ശ്രീകുമാർ മേനോൻ കൊച്ചിയിലെ ഹോട്ടലില്‍ വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. നടൻ ബാബു രാജിനെതിരെയും ജൂനിയർ ആർട്ടിസ്റ്റ് പരാതി ഉന്നയിച്ചിരുന്നു.



Sharing is Caring