ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.ചേവായൂര്‍ പൊലീസാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
മലയാളി ലൈഫ് എന്ന യൂട്യൂബ് ചാനലിനെതിരെയും നമ്മുടെ ന്യൂസ് എന്ന ഫേസ് ബുക്ക് പേജിനെതിരെയുമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ചേവായൂര്‍ സി ഐ അറിയിച്ചു.














