ജുലാനയിൽ കോൺഗ്രസ് സ്ഥാനാർഥി വിനയ് ഫോഗട്ടിന് ഉജ്ജ്വല വിജയം


ജുലാന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിനയ് ഫോഗട്ടിന് ഉജ്ജ്വല വിജയം. 5000 ത്തിൽ കൂടുതൽ വോട്ടുകളാണ് ലീഡ്. 15 വർഷങ്ങൾക്ക്‌ ശേഷമാണ് ജുലാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത്.


2005ലാണ് പാർട്ടി അവസാനമായി ഇവിടെ സീറ്റ് നേടിയത്.ബിജെപിയുടെ യോഗേഷ് കുമാറായിരുന്നു എതിരാളി.വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ലീഡിൽ മുന്നിലായിരുന്നു ഫോഗട്ട് പിന്നീട് പിന്നിൽ പോയിരുന്നു. ശേഷമാണ് വീണ്ടും ലീഡ് നില ഉയർത്തി ഫോഗട്ട് തിരിച്ചെത്തിയത്.




Sharing is Caring