ജീന്‍ പോള്‍ ലാലിന്റെയും ശ്രീനാഥ് ഭാസിയുടെയും ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി


പുതുമുഖ നടിയുടെ പരാതിയിലുളള കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹണീ ബി ടു എന്ന സിനിമയില്‍ മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്റേതെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ച് നടി നല്‍കിയ പരാതിയിലാണ് കേസ്. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും ഇവര്‍ സമൂഹത്തില്‍ ഉന്നതസ്ഥാനത്ത് ഉള്ളവരുമായതിനാല്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.




Sharing is Caring