ജീന്‍പോള്‍ ലാലിനെതിരായ കേസ്: ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിക്കും


സംവിധായകന്‍ ജീന്‍പോള്‍ ലാലിനെതിരായ കേസില്‍ സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിക്കാന്‍ തീരുമാനം. ഹണി ബീ ടു എന്ന സിനിമയുടെ സെന്‍സര്‍ കോപ്പിയാണ് പൊലീസ് പരിശോധിക്കുന്നത്. മറ്റാരുടേയോ ശരീരഭാഗങ്ങള്‍ ചിത്രീകരിച്ചു തന്റേതാണെന്ന മട്ടില്‍ സിനിമയില്‍ കാണിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.


ജീന്‍പോള്‍ ലാലിനെതിരായ കേസില്‍ പോലീസ് പരാതിക്കാരിയുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും പരിഹസിക്കുകയും ചെയ്‌തെന്നാണ് നടിയുടെ മൊഴി. ഇതിനു പുറമെ മറ്റാരുടേയോ ശരീരഭാഗങ്ങള്‍ ചിത്രീകരിച്ചു തന്റേതാണെന്ന മട്ടില്‍ സിനിമയില്‍ കാണിച്ചെന്നും മൊഴിയിലുണ്ട്. ഏതു സീനിലാണ് ഇതെന്നതടക്കമുള്ള വിവരങ്ങള്‍ നടി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.




Sharing is Caring