ജിഷ വധക്കേസില്‍ രഹസ്യ വിചാരണ നടത്താന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. വിചാരണ നടപടികള്‍ തുടങ്ങുന്നതിനു മുന്നോടിയായി കേസ് പരിഗണിച്ചപ്പോഴാണ് ഉത്തരവിട്ടത്. രഹസ്യ വിചാരണക്കെതിരെ പ്രതിഭാഗം ഉന്നയിച്ച എതിര്‍പ്പ് കോടതി അനുവദിച്ചില്ല.
ഒന്നാം ഘട്ടത്തില്‍ 21 സാക്ഷികളെ വിസ്തരിക്കും. ഏപ്രില്‍ അഞ്ചുവരെയാണ് ഒന്നാംഘട്ട വിചാരണ.
കേസിലെ ഒന്നാംസാക്ഷിയായ പഞ്ചായത്തംഗത്തെ ഇന്ന് വിസ്തരിക്കും. ജിഷയുടെ അമ്മയും രണ്ടാം സാക്ഷിയുമായ രാജേശ്വരിയുടെ വിസ്താരം നാളെയാണ്.
കഴിഞ്ഞ ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറയില്‍ ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി പീഡിപ്പിച്ചതിനുശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിഷയുടെ അമ്മ രാജ്വേശരി കൂലിപ്പണി കഴിഞ്ഞ് എത്തിയപ്പോള്‍ വൈകിട്ട് എട്ടരയോടെയാണ് മൃതദേഹം കണ്ടത്.
ആന്തരികാവയവങ്ങള്‍ വരെ പുറത്ത് വന്ന നിലയിലായിരുന്നു മൃതദേഹം. ജിഷയുടെ കൊലപാതകം വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഒരു മാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലല്‍ അമീര്‍ എന്ന ഇതര സംസ്ഥാന തൊഴിലാളിയെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.













