ജിഷ വധം: കൊലയാളി അസം സ്വദേശി പിടിയില്‍


കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അസം സ്വദേശി പോലീസ് പിടിയില്‍. രണ്ട് ദിവസം മുമ്പാണ് ഇയാളെ കൊച്ചിയില്‍ നിന്ന്‌ പോലീസ് പിടികൂടിയത്‌.ഇയാള്‍ കുറ്റംസമ്മതിച്ചതായാണ് വിവരം. ജിഷയുടെ സുഹൃത്താണ് പ്രതിയായ അസം സ്വദേശിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കസ്റ്റഡിയില്‍ ഉള്ളയാള്‍ പ്രതിയാണോ എന്ന് ഉറപ്പുവരുത്താന്‍ പൊലീസ് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്. ഇയാള്‍ നേരത്തെ പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്നു.ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി സൂചനയുണ്ട്. ജിഷയുടെ വീടിന് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്ത നിര്‍ണായക തെളിവായ ചോരപുരണ്ട കറുത്ത ചെരിപ്പ് ഇയാള്‍ക്ക് പാകമായതാണ് അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണം.പ്രതിയുടെ ഡിഎന്‍എ, രക്തസാമ്പിളുകള്‍ എന്നിവ പരിശോധിച്ച ശേഷം മാത്രമേ പ്രതിയാണോ എന്നകാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ഫലങ്ങള്‍ക്കായി പൊലീസ് കാത്തിരിക്കുകയാണ്.




Sharing is Caring