ജിഷ വധം: അമീറിനുവേണ്ടി ആളൂര്‍ ഹാജരാകും


കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനുവേണ്ടി അഡ്വ. ബി.എ. ആളൂര്‍ ഹാജരാകും. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീം കോടതിയില്‍ അടക്കം ഹാജരായ അഭിഭാഷകനാണ് ആളൂര്‍. ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു.
കഴിഞ്ഞ ഏപ്രില്‍ 28 നാണ് രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറയില്‍ 29 കാരിയായ നിയമ വിദ്യാര്‍ഥിനി ജിഷയെ രാത്രി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കൂലിപ്പണിക്ക് പോയിരുന്ന അമ്മ രാത്രി 8.30ന് വീട്ടിലെത്തിയപ്പോഴാണ് ജഡം കണ്ടത്.


നെഞ്ചിലും കഴുത്തിലും തലയുടെ പിന്‍വശത്തും താടിയിലും ആയുധം കൊണ്ടുണ്ടായ മുറിവുണ്ടായിരുന്നു. ആന്തരാവയവങ്ങള്‍ വയര്‍പൊട്ടി പുറത്തുവന്ന നിലയിലായിരുന്നു.




Sharing is Caring