ജിഷ്ണു പ്രണോയ് കേസിലെ പ്രതികള്‍ ഏതുമാളത്തിലൊളിച്ചാലും അവരെ പിടികൂടുകതന്നെ ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറത്ത് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിലെ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസുകാരാണ്. രാഷ്ട്രീയ മുതലെടുപ്പിനായുള്ള സമരങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ വഴങ്ങുകയില്ലെന്നും കോടിയേരി പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുമായി ബന്ധപ്പെട്ട പ്രശ്നം ഒത്തുതീര്‍പ്പാക്കണമെന്നാണ് സിപിഎമ്മിന്റെയും നിലപാട്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മഹിജയെയും തന്നെയും കണ്ടിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ആര്‍ക്കും ഇടപെടാമെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ മാത്രമേ യുഡിഎഫും ബിജെപിയും ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമുണ്ടാകൂവെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരം എംപി ശശിതരൂര്‍ ബിജെപിയിലേക്ക് പോകുന്നില്ലെന്ന് അദ്ദേഹത്തോടു ചോദിച്ചു വ്യക്തത വരുത്തിയെന്ന് അവകാശപ്പെടുന്ന കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്‍, പാര്‍ട്ടി വിടുന്ന മറ്റു മൂന്നുപേര്‍ ആരൊക്കെയെന്നു വ്യക്തമാക്കണം. കേരളത്തിലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കു പോകുന്നതായുള്ള വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഹസന്‍തന്നെയാണ് അതിലൊരാള്‍ തിരുവനന്തപുരം എംപിയാണെന്ന് വെളിപ്പെടുത്തുന്ന വിധം പ്രതികരിച്ചതെന്നും കോടിയേരി പറഞ്ഞു.














