ജിഷ്ണുക്കേസിലെ പ്രതികളെ പിടികൂടാനായത് സര്‍ക്കാരിന്റെ നേട്ടമല്ലെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. പ്രതികളെ നേരത്തെ പിടികൂടേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജിഷ്ണുവിന്റെ അമ്മയുടെ പോരാട്ടം കണ്ട് ഭയന്നാണ് ഇപ്പോള്‍ പ്രതികളെ പിഡികൂടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ സിപിഐഎം സംരക്ഷിച്ചു എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസിലെ മൂന്നാം പ്രതി എന്‍.കെ ശക്തിവേലാണ് ഇന്ന് അറസ്റ്റിലായത്. ശക്തിവേലിന്റെ അച്ഛന്റെ മൊമൈല്‍ഫോണ്‍ കേന്ദ്രികരീച്ച് നടത്തിയ അന്വേക്ഷണത്തിനൊടുവിലാണ് ഇയാള്‍ കോയന്പത്തൂരിലൂണ്ടെന്ന് കണ്ടെത്തിയത്. ഇയാളെ ഇന്ന് ഇരിങ്ങാലക്കുടയിലെത്തിക്കും.














