ജിഷയെ കൊന്നത് താനല്ല, അനറെന്ന് അമീര്‍ കോടതിയില്‍


പെരുമ്ബാവൂരില്‍ നിയമവിദ്യാര്‍ഥി ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന് പ്രതി അമീറുല്‍ ഇസ്‍ലാം കോടതിയില്‍. ജിഷയെ കൊന്നത് സുഹൃത്ത് അനറുല്‍ ഇസ്‍ലാമാണെന്നും അമീര്‍ പറഞ്ഞു. ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അമീര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചത്. എന്നാല്‍ ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നതെന്നു വ്യക്തമാക്കിയ കോടതി ഇത് രേഖപ്പെടുത്തിയില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അമീറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്കു മാറ്റി.




Sharing is Caring