ജിമിക്കി കമ്മലിന് ചുവടുവെച്ച്‌ പ്രണവ്; ആദിയുടെ ഓണം കലക്കി


ആദിയുടെ സെറ്റില്‍ ഓണം ഗംഭീരമാക്കി ജീത്തു ജോസഫും, പ്രണവും സംഘവും. മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിനാണ് ക്രൂ മുഴുവന്‍ ചുവടു വെച്ചത്. പ്രണവ്, ജീത്തു ജോസഫ്, സിജു വില്‍സണ്‍, അതിഥി രവി, അനുശ്രീ തുടങ്ങിയ താരങ്ങളെല്ലാം നൃത്തം ഗംഭീരമാക്കി.
തിരുവോണ ദിനത്തില്‍ ആദിയുടെ സെറ്റില്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരും താരങ്ങളും ചേര്‍ന്നു നടത്തിയ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. ജീത്തു ജോസഫ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടത്. ഒട്ടേറെ വേര്‍ഷനുകളും ഈ പാട്ടിനൊത്തുള്ള ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും ജിമ്മിക്കി കമ്മല്‍ തരംഗമായി മാറിയതിന് പിന്നാലെയാണ് പ്രണവും കൂട്ടരും നൃത്തവുമായി രംഗത്തെത്തിയത്.
പ്രണവ് മോഹന്‍ലാലിന്റെ നായക അരങ്ങേറ്റം എന്ന നിലയില്‍ ഏറെ ചര്‍ച്ചയായി കഴിഞ്ഞ ചിത്രമാണ് ആദി. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തിനായി പ്രണവ് പാര്‍ക്കൗര്‍ പരിശീലനവും നേടിയിരുന്നു. ബാംൂര്‍, കൊച്ചി എന്നിവിടങ്ങളിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി തീയറ്ററുകളിലെത്തും




Sharing is Caring