ജിഎസ്ടി നിരക്കുകളില്‍ പൊളിച്ചെഴുത്ത് വേണമെന്ന്‌ കേന്ദ്ര റെവന്യൂ സെക്രട്ടറി

സ്വതന്ത്ര്യ ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ചരക്കു സേവന നികുതി (ജിഎസ്ടി) നിരക്കുകളില്‍ പൊളിച്ചെഴുത്ത് വേണമെന്ന് കേന്ദ്ര റെവന്യൂ സെക്രട്ടറി ഹസ്മുഖ് അഥീയ. ചെറുകിട ഇടത്തരം വാണിജ്യങ്ങള്‍ക്ക് ജിഎസ്ടിയിലുള്ള നികുതി ഭാരം കുറയ്ക്കാന്‍ ജിഎസ്ടിയില്‍ അഴിച്ചുപണി ആവശ്യമാണെന്ന് പിടിഐക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
എക്‌സൈസ് തീരുവ, സേവനനികുതി തുടങ്ങി ഒരു ഡസനോളം സംസ്ഥാന, കേന്ദ്ര നികുതികള്‍ ഏകോപിപ്പിച്ച് തയാറാക്കിയ ചരക്കു സേവന നികുതി രാജ്യത്ത് സാധാരണ നിലയില്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരു വര്‍ഷമെങ്കിലും ചുരുങ്ങിയത് വേണ്ടിവരും. ജിഎസ്ടിയില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. ചെറുകിട-ഇടത്തരം കച്ചവടക്കാര്‍ക്കും സാധാരണക്കാര്‍ക്കും വലിയ ബാധ്യത വരുത്തുന്ന ഇനങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തേണ്ടതുണ്ട്. അതിന്റെ ചുമതല ഫിറ്റ്‌മെന്റ് കമ്മറ്റിക്കാണ്. ഈ ബാധ്യത വരുത്തുന്ന ഇനങ്ങള്‍ കണ്ടെത്തി അവയെ ഒഴിവാക്കുകയാണെങ്കില്‍ ജിഎസ്ടിക്ക് കുറച്ചുകൂടി സ്വീകാര്യത ലഭിക്കുമെന്നും അഥീയ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *