സിപിഐ എം പ്രകടനത്തിന് നേരെ ആര്‍എസ്എസ് ആക്രമണം; സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്

തണ്ണീര്‍മുക്കത്ത് സിപിഐ എം പ്രകടനത്തിന് നേരെ ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെടെ മൂന്നു സിപിഐ എം പ്രവര്‍ത്തകര്‍ക്ക്‌ പരിക്കേറ്റു. ജില്ലാ പഞ്ചായത്തംഗം സിന്ധു, ഗ്രാമ പഞ്ചായത്തംഗം സുധര്‍മ സന്തോഷ്, എല്‍ സി സെക്രട്ടറിയുടെ മകനും ഡിവൈഎഫ്‌ഐ മേഖലാ കമ്മറ്റിയംഗവുമായ ഗിരീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രക്തസാക്ഷി വാരാചരണത്തിന് ഉയര്‍ത്തിയ കൊടി എടുത്തു കളഞ്ഞയിടത്ത് രണ്ടാമത് കൊടി ഉയര്‍ത്താന്‍ പ്രകടനമായി പോകുന്നതിനിടെയാണ് ആര്‍എസ്എസ് ആക്രമണം അഴിച്ചുവിട്ടത്.

ആക്രമണത്തില്‍ പരിക്കേറ്റ രതീഷിനെ താലൂക്ക് ആശുപത്രിയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *