ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

ന്യൂ ഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. സുരക്ഷാ പ്രശ്നങ്ങളടക്കമുള്ളതിനാല്‍ ഒന്നിലധികം ഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. 81 സീറ്റുകളുള്ള ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി ജനുവരി 5-ന് അവസാനിക്കുകയാണ്.

ഇന്ന് വൈകിട്ട് നാലരയ്ക്കാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ വച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ വാര്‍ത്താ സമ്മേളനം നടത്തുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *