ജസ്റ്റിന്‍ ലാംഗര്‍ ഓസ്ട്രേലിയന്‍ മുഖ്യ കോച്ച്‌


ഡാരെന്‍ ലേമാന്റെ പിന്‍ഗാമിയായി മുന്‍ ഓസ്ട്രേലിയന്‍ താരം ജസ്റ്റിന്‍ ലാംഗറിനെ നിയമിച്ചതായി അറിയിച്ച്‌ ക്രിക്കറ്റ് ഓസ്ട്രേലിയ. നേരത്തെ തന്നെ ജസ്റ്റിന്‍ ലാംഗര്‍ ഓസ്ട്രേലിയയുടെ കോച്ച്‌ ആവുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ അത് നിഷേധിച്ച്‌ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായിട്ടില്ലായെന്നാണ് ലാംഗറുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഓസ്ട്രേലിയന്‍ ബോര്‍ഡ് പ്രതികരിച്ചത്.പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്നാണ് ഡാരെന്‍ ലേമാന്‍ തന്റെ കോച്ചിംഗ് സ്ഥാനം രാജിവെച്ചത്.




Sharing is Caring