ജയില്‍ ഐജിക്ക് അനുവദിച്ച ക്വാര്‍ട്ടേഴ്‌സില്‍ ജയില്‍ എഡിജിപിയുടെ മിന്നല്‍ പരിശോധന


ജയില്‍ ഐജിക്ക് അനുവദിച്ച ക്വാര്‍ട്ടേഴ്‌സില്‍ ജയില്‍ എഡിജിപിയുടെ മിന്നല്‍ പരിശോധന. ജയില്‍ ഐജി എച്ച്. ഗോപകുമാറിന്റെ ക്വാര്‍ട്ടേഴ്‌സിലാണ് ആര്‍. ശ്രീലേഖ പരിശോധന നടത്തിയത്. അനുവദിച്ച ക്വാര്‍ട്ടേഴ്‌സ് സഹോദരന് വാടകയ്ക്കു കൊടുത്തിരിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.


സ്വകാര്യ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ പാരിതോഷികങ്ങള്‍ വാങ്ങുന്നതിന് ജയില്‍ ഉദ്യോഗസ്ഥരെ വിലക്കിക്കൊണ്ട് ജയില്‍ എഡിജിപി ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഇത്തരത്തില്‍ പാരിതോഷികങ്ങള്‍ വാങ്ങുന്നതിന് മുന്പ് ജയില്‍ മേധാവിയുടെ അനുമതി വാങ്ങണമെന്നും ഉത്തരവില്‍ പറയുന്നു.




Sharing is Caring