ജയസൂര്യ…നിങ്ങള്‍ വെറുമൊരു നടനല്ല, ഭയങ്കരനായ നടനാണ്…

നീണ്ട ഇടവേളക്ക് ശേഷം തിയറ്ററുകളിലെത്തിയ മലയാള സിനിമ ‘വെള്ള’ത്തെ രണ്ടും കയ്യുംനീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. ജയസൂര്യയുടെ മിന്നുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. സിനിമാരംഗത്ത് നിന്നും പുറത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകന്‍ സാജിഗ് യാഹിയ ജയസൂര്യയുടെ വെള്ളത്തിലെ പ്രകടനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ജയസൂര്യ നിങ്ങളൊരു വെറും നടനല്ല ഒരിക്കൽ കമൽ ഹാസനെ വിശേഷിപ്പിച്ചത് പോലെ നിങ്ങളൊരു ഭയങ്കരനായ നടൻ തന്നെയാണെന്ന് സാജിദ് ഫേസ്ബുക്കില്‍ കുറിച്ചു.
സാജിദ് യാഹിയയുടെ കുറിപ്പ്

ഒ.വി വിജയന്‍റെ ഖസാഖിന്‍റെ ഇതിഹാസം പുറത്തു വന്നപ്പോൾ ചരിത്രം പറഞ്ഞു മലയാള സാഹിത്യം ഇനി മുതൽ ഖസാഖിനു മുൻപും ഖസാഖിനു ശേഷവും എന്നറിയപ്പെടും..

ഒരുപക്ഷെ അങ്ങനൊരു ഉപമ ഒരു സിനിമയുടെ കാര്യത്തിൽ ഒരു നടന്‍റെ കാര്യത്തിൽ തോന്നിയത് ജയേട്ടന്‍റെ വെള്ളം കണ്ടപ്പോഴാണ്. ഒന്നുറപ്പാണ് ജയസൂര്യ എന്ന നടൻ ഇനി മുതൽ വെള്ളത്തിനു മുമ്പും വെള്ളത്തിനു ശേഷവും എന്നറിയപ്പെടും തീർച്ചയാണ്. പ്രജേഷും സംയുക്തയും സിദ്ധിക്കയും എല്ലാം മികച്ചു നിൽക്കുമ്പോഴും ജയസൂര്യ എന്ന നടനെ കൂടുതൽ അടയാളപ്പെടുത്തേണ്ടിയിരിക്കുന്നു കാരണം…

അസാധ്യമായ അഭിനയ പ്രകടനം കൊണ്ടു എന്നും നമ്മെ ഞെട്ടിച്ചിട്ടുള്ള നടനാണ് ജയസൂര്യ. പ്രജേഷിന്‍റെ തന്നെ ക്യാപ്റ്റൻ സത്യൻ പുറത്തു വന്നപ്പോഴും അതിന്‍റെ തീവ്രത നമ്മൾ കണ്ടതാണ്

പക്ഷെ അവിടെ നിന്നു പ്രജേഷ് തന്നെ വെള്ളത്തിലേക്കു എത്തുമ്പോൾ ജയസൂര്യ എന്ന നടന്‍റെ മീറ്ററിൽ വന്ന വ്യത്യാസം അഭിനയത്തിൽ വന്ന ഒതുക്കം പാടവം എല്ലാം ഒരുതരം സ്വാഭാവിക അഭിനയത്തിന്‍റെ പരകായ പ്രവേശം എന്നു തന്നെ പറയേണ്ടി വരും.

മുരളി എന്ന റിയൽ ലൈഫ് charecter തളിപ്പറമ്പുകാരൻ alcoholic കഥാപാത്രമായി ജയസൂര്യ എന്ന നടൻ പൊരുത്തപ്പെടുകയല്ല മറിച്ചു തന്നിലേക്ക് മുരളിയെ സന്നിവേശിപ്പിക്കുകയാണ് വെള്ളത്തിൽ…മദ്യപാനത്തിന്‍റെ വിപത്തും സാമൂഹിക കാഴ്ച്ചപ്പാടും ഒരു വ്യക്തിയുടെ അധഃപതനവും വിജയവും ഇങ്ങനെ മുരളി എന്ന കഥാപാത്രം ജയസൂര്യ എന്ന നടനിൽ ഒരു വെള്ളപ്പകർച്ച പോലെ ഒഴുകി നീങ്ങുകയാണ്.. പ്രിയ ജയസൂര്യ നിങ്ങളൊരു വെറും നടനല്ല ഒരിക്കൽ കമൽ ഹാസനെ വിശേഷിപ്പിച്ചത് പോലെ നിങ്ങളൊരു ഭയങ്കരനായ നടൻ തന്നെയാണ്. നിങ്ങൾ മത്സരിക്കുന്നത് അത്രയും നിങ്ങൾ തന്നെ സൃഷ്ടിച്ചു വച്ച സ്വന്തം ബെഞ്ച് മാർക്കുകളോട് തന്നെയാണ്.

മികച്ച സിനിമ…വളരെ മികച്ച പ്രകടനം.

വെള്ളം-മലയാള സിനിമ ഇത്ര വലിയൊരു ഇടവേളയ്ക്കു ശേഷം കോവിഡ് മഹാമാരിയോടുള്ള അതിജീവനം നടത്തി തിരിച്ചെത്തുന്ന ഈ അവസരത്തിൽ മുരളിയുടെ ജീവിതം കാണേണ്ടതും വെള്ളം പോലെ പകർത്തിയോഴുക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്…തീർച്ചയായും തിയറ്ററിൽ തന്നെ കാണുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *