മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി; കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരും

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. തീരുമാനം ഹൈക്കമാന്റിനെ അറിയിച്ചു. ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങിനിൽക്കാനാവില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുമെന്നതരത്തിൽ സൂചനകൾ പുറത്തുവന്നിരുന്നു, ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *