ജയസൂര്യ ചിത്രം ‘ഇടി’ ലൈവ് സ്ട്രീമിങ് വഴി ചോര്‍ത്തി


800x480_IMAGE56908342ജയസൂര്യയുടെ പുതിയ സിനിമ ‘ഇടി’ (ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം) ഫെയ്സ് ബുക്കിലെ പുതിയ സംവിധാനമായ ലൈവ് സ്ട്രീമിങ് വഴി ചോര്‍ത്തിയതായി പരാതി. ഇതിനു പിന്നാലെ, സംഭവത്തില്‍ പൊലീസിന് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന വെല്ലുവിളിയും ഫെയ്സ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടു. കേരളത്തില്‍ ആദ്യമായാണ് ഒരു സിനിമ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന അതേസമയം ഫെയ്സ് ബുക്ക് വഴി ചോരുന്നത്.
ദുബായിലും ഖത്തറിലും ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്തതിനു തൊട്ടു പിന്നാലെയാണ് ഫെയ്സ് ബുക്ക് വഴി അന്നു രാത്രിതന്നെ ചിത്രം പ്രചരിച്ചത്. കാസര്‍കോട്ടെ ചെക്കന്‍ എന്ന ഫെയ്സ് ബുക്ക് പേജിലൂടെയാണ് ചിത്രം ചോര്‍ന്നത്.
സംഭവം ഇന്നലെ രാവിലെ ഏഴു മണിയോടെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ആന്റി പൈറസി സെല്ലിലും സൈബര്‍ സെല്ലിലും പരാതി നല്‍കി.




Sharing is Caring