ആം ആദ്മി പാര്‍ട്ടി പ്രവേശം: നവ്ജോത് സിങ് സിദ്ദു നിബന്ധന വച്ചിട്ടില്ലെന്ന് കേജ്രിവാള്‍


തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നും ഭാര്യ നവ്ജ്യോത് കൗറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നും സിദ്ദു ആം ആദ്മി പാര്‍ട്ടിക്ക് മുന്നില്‍ നിബന്ധനവച്ചെന്നായിരുന്നു പുറത്ത് വന്ന വിവരം. ഇക്കാര്യങ്ങളില്‍ സമവായമാകാത്തതാണ് എഎപി പ്രവേശനം വൈകുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതിനായി മുന്‍ രാജ്യസഭാ എംപിയും ക്രിക്കറ്റ് താരവുമായ നവ്ജോത് സിങ് സിദ്ദു യാതൊരു നിബന്ധനകളും വച്ചിട്ടില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍.പാര്‍ട്ടിയില്‍ ചേരുന്നതിന് സിദ്ദു കൂടുതല്‍ സമയം ചോദിച്ചിരിക്കുകയാണെന്ന് കേജ്രിവാള്‍ പറഞ്ഞു. എന്നാല്‍ അവസരം ഉപയോഗിച്ച്‌ സിദ്ദുവുമായി ചര്‍ച്ചക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.




Sharing is Caring