ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; കോടികളുടെ നഷ്ടം സംഭവിച്ചതായി സൂചന


പാളയത്തെ ജയലക്ഷ്മി സില്‍ക്സില്‍ ഇന്നലെ വൈകിട്ടുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ചതായി സൂചന. തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ ഫയര്‍ ഓഫീസര്‍ ഇന്ന് പ്രാഥമിക റിപോര്‍ട്ട് നല്‍കും. റംസാന്‍-വിഷു വിപണി ലക്ഷ്യമിട്ടുള്ള സ്റ്റോക്ക് ഉള്‍പ്പെടെയാണ് കത്തിനശിച്ചതായാണ് വിവരം.


തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇത് കണ്ടെത്താന്‍ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും.


ഇന്നലെ വൈകിട്ട് ആറ് മണിയോടടുത്താണ് ജയലക്ഷ്മി സില്‍ക്‌സില്‍ തീ പടര്‍ന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വെഡ്ഡിംഗ് സെക്ഷനിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ച ശേഷം തീവ്രപ്രയത്‌നത്തിലൂടെ അഗ്നിശമന സേന തീയണച്ചു.



Sharing is Caring