ജമ്മു കാഷ്മീരില്‍ നിയമസഭ പിരിച്ചുവിട്ടതിനെ ന്യായീകരിച്ച്‌ ഗവര്‍ണര്‍

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നിയമസഭ പിരിച്ചുവിട്ട നടപടിയില്‍ വിശദീകരണവുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. പ്രായോഗികമല്ലാത്ത സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കില്ല. കുത്തഴിഞ്ഞ അവസ്ഥയില്‍നിന്ന് സംസ്ഥാനത്തെ രക്ഷിക്കാനും കുതിരക്കച്ചവടം തടയാനുമാണ് നിയമസഭ പിരിച്ചുവിട്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

തന്‍റെ തീരുമാനം ചോദ്യം ചെയ്യണമെന്നുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. മെഹബൂബ മുഫ്തിക്കും ഒമര്‍ അബ്ദുള്ളയ്ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സന്നദ്ധത മെഹബൂബ മുഫ്തി തന്നെ അറിയിച്ചിരുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

സ​​​​​ര്‍​​​​​ക്കാ​​​​​ര്‍ രൂ​​​​​പ​​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു പി​​​​​ഡി​​​​​പി-​​​​​കോ​​​​​ണ്‍​ഗ്ര​​​​​സ്-​​​​​നാ​​​​​ഷ​​​​​ണ​​​​​ല്‍ കോ​​​​​ണ്‍​ഫ​​​​​റ​​​​​ന്‍​​​​​സ് സ​​​​​ഖ്യ​​​​​വും ബി​​​​​ജെ​​​​​പി പി​​​​​ന്തു​​​​​ണ​​​​​യോ​​​​​ടെ പീ​​​​​പ്പി​​​​​ള്‍​​​​​സ് കോ​​​​​ണ്‍​ഫ​​​​​റ​​​​​ന്‍​​​​​സും അ​​​​​വ​​​​​കാ​​​​​ശ​​​​​മു​​​​​ന്ന​​​​​യി​​​​​ച്ച​​​​​തി​​​​​നു തൊ​​​​​ട്ടു​​​​​പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണു ഗ​​​​​വ​​​​​ര്‍​​​​​ണ​​​​​ര്‍ നി​​​​​യ​​​​​മ​​​​​സ​​​​​ഭ പി​​​​​രി​​​​​ച്ചു​​​​​വി​​​​​ട്ട​​​​​ത്. അതേസമയം, ഗവര്‍ണറുടെ തീരുമാനത്തിനെതിരേ കോടതിയെ സമീപക്കാനൊരുങ്ങുകയാണ് പാര്‍ട്ടികള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *