ജമ്മു കാശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും


ജമ്മു കാശ്മീര്‍ ഒന്നാംഘട്ട നിയമസഭ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.24 മണ്ഡലങ്ങളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസ്, ബിജെപി, നാഷണല്‍ കോണ്‍ഫറന്‍സ് അടക്കമുളള പാര്‍ട്ടികളുടെ ഭൂരിഭാഗം സ്ഥാനാര്‍ത്ഥികളും ഇന്നാകും പത്രിക സമര്‍പ്പിക്കുക.


ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നടക്കുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പാര്‍ട്ടികള്‍.


കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും സീറ്റ് വിഭജനം ഇന്നലെ പൂര്‍ത്തിയാക്കി. നാഷണല്‍ കോണ്‍ഫറന്‍സ് 51 സീറ്റിലും കോണ്‍ഗ്രസ് 32 സീറ്റിലും മത്സരിക്കും. ഒമ്ബത് സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. അഞ്ച് സീറ്റുകളിലും ഇരുപാര്‍ട്ടികളും സൗഹൃദ മത്സരമായിരിക്കും നടക്കുക.

ബിജെപി, പിഡിപി, ആം ആദ്മി പാര്‍ട്ടികള്‍ ഒറ്റയ്ക്കാണ് ജമ്മു കാശ്മീരില്‍ മത്സരിക്കുന്നത്. സിപിഐഎമ്മും പാന്തേഴ്സ് പാര്‍ട്ടിയും ഓരോ സീറ്റില്‍ മത്സരിക്കും.



Sharing is Caring