ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന 5 ഭീകരരെ വധിച്ചു


ജമ്മു കാശ്മീരില്‍ 5 ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു.ദക്ഷിണ കാശ്മീരിലെ റെബാന്‍ മേഖലയില്‍ ഇന്ന് രാവിലെ 8 ഓടെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. പ്രദേശത്ത് 5 ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരെ കണ്ടെത്തിയത്.


സൈന്യവും ജമ്മുകാശ്മീര്‍ പോലീസും നടത്തിയ സംയുക്ത ഏറ്റമുട്ടലിലാണ് ഭീകരവാദികളെ വധിച്ചത്. നേരത്തേ പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ കാശ്മീരില്‍ സജീവമായിരുന്ന ജെയ്ഷയുടെ മുതിര്‍ന്ന കമാന്ററും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്.


ബുധനാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ജെഇഎം കമാന്ററായ ഫൗജി ഭായ് എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന് ഇസ്മയില്‍ അല്‍വിയും കൊല്ലപ്പെട്ടിരുന്നു. ജെയ്‌ഷെ വിഭാഗത്തിന്റെ സ്‌ഫോടന വിദഗ്ധനാണ് ഇയാള്‍.2019ല്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ബോംബുകള്‍ നിര്‍മ്മിച്ച്‌ നല്‍കിയത് ഇസ്മയില്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.



Sharing is Caring