ജമ്മുവില് ബിഎസ്എഫ് ജവാന്മാരെ കൊന്ന പാക് തീവ്രവാദിയെ ജീവനോടെ പിടികൂടി


ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഉദംപൂരിൽ രണ്ടു ബിഎസ്എഫ് ഭടന്മാരെ കൊന്ന പാക്കിസ്ഥാൻകാരനായ ഭീകരനെ ജീവനോടെ പിടികൂടി. ഉസ്മാന്‍ ഖാന്‍ എന്ന പാക്ക് തീവ്രവാദിയെയാണ് നാട്ടുകാര്‍ ജീവനോടെ പിടികൂടിയത്.പാക്കിസ്ഥാനിലെ ഫൈസലബാദിൽ നിന്നാണ് ഉസ്മാൻ ഖാൻ ഉൾപ്പെട്ട സംഘം എത്തിയതെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.ബി.എസ്.എഫ് വാഹന വ്യൂഹത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെടുകയായിരുന്നു.jk-terrorist_0_0_0_0_0_0_0_0_0_0_0_0_0_0_0_0_0_0




Sharing is Caring