ജമ്മുകശ്മീരില്‍ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം; പുല്‍വാമയിലും രാജ്പുരയിലും സൈന്യത്തിന് നേരെ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം. ആളാപയമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്.

അതേസമയം കശ്മീരിലെ പുല്‍വാമയിലും രാജ്പുരയിലും സൈന്യത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തി. ഇന്ന് പുലര്‍ച്ചെ സൈനിക പട്രോളിംഗിന് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. രണ്ടിടങ്ങളിലും ഏറ്റുമുട്ടല്‍ തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *