ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ന് അഹമ്മദാബാദിലെത്തും


ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഷിന്‍സോയെ അഹമ്മദാബാദിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആബെയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നരേന്ദ്ര മോദി അറിയിച്ചു.


12ാമത് ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിയാണിത്. മോദിയും ആബെയും തമ്മിലുള്ള നാലാമത്തെ കൂടിക്കാഴ്ചയുമാകും. അഹമ്മദാബാദിലെത്തുന്ന ജപ്പാന്‍ പ്രധാനമന്ത്രി സബര്‍മതി ആശ്രമം സന്ദര്‍ശിക്കുകയും മോദിയുമൊത്ത് റോഡ് ഷോ നടത്തുകയും ചെയ്യും. തുടര്‍ന്ന് അഹമ്മദാബാദിലെ സീതി സയ്യിദ് മസ്ജിദും ഇരുവരും സന്ദര്‍ശിക്കും. ഇന്ത്യയും ജപ്പാനും തമ്മില്‍ പരസ്പര സഹകരണവും വിവിധ പദ്ധതികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.




Sharing is Caring