ജനാലകള്‍ തുറന്നിട്ട് സെക്‌സ് പാര്‍ട്ടി നടത്തിയ ഷെയ്ന്‍ വോണ്‍ വിവാദത്തില്‍


ലണ്ടന്‍: ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ വിവാദത്തില്‍. കാമുകിക്കും മറ്റു രണ്ട് ലൈംഗിക തൊഴിലാളികള്‍ക്കുമൊപ്പം സെക്‌സ് പാര്‍ട്ടി നടത്തിയാണ് വോണ്‍ വിവാദത്തില്‍ അകപ്പെട്ടത്. ലണ്ടനിലെ വോണിന്റെ വസതിയിലായിരുന്നു സെക്‌സ് പാര്‍ട്ടി. ജനാലകള്‍ തുറന്നിട്ട് പാര്‍ട്ടി നടത്തിയത്അയല്‍ക്കാര്‍ക്ക് ശല്യമായതായും ഇംഗ്ലീഷ് മാധ്യമം ദ സണ്ണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


വോണിന്റെ വീട്ടില്‍ നിന്നുള്ള ശബ്ദം കേട്ട് ഉറക്കം നഷ്ടപ്പെട്ടതായും മണിക്കൂറുകള്‍ക്ക് ശേഷം മൂന്ന് സ്ത്രീകള്‍ ഇറങ്ങിപ്പോകുന്നത് കണ്ടതായും അയല്‍വാസികള്‍ പറയുന്നു. അതേസമയം വോണിന്റെ ഒപ്പമുണ്ടായിരുന്ന കാമുകിയുടെ പേര് സണ്‍ പുറത്തുവിട്ടിട്ടില്ല.


നേരത്തേയും ഓസീസ് താരം ലൈംഗികാരോപണങ്ങളില്‍ പുലിവാല്‍ പിടിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സിമോണ്‍ കലഹാനുമായുള്ള വോണിന്റെ വിവാഹബന്ധം തകരുകയും ചെയ്തു. ബ്രിട്ടീഷ് നഴ്‌സിന് അശ്ലീല സന്ദേശമയച്ചതാണ് വോണിന്റെ പേരിലുയര്‍ന്ന ഒരു വിവാദം. 2000-ത്തില്‍ ആയിരുന്നു ഇത്.പിന്നീട് വോണുമായി മൂന്നു മാസത്തെ ബന്ധമുണ്ടെന്ന് മെല്‍ബണില്‍ നിന്നുള്ള ഒരു ലൈംഗികത്തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹബന്ധം തകര്‍ന്നത്. 1995-ലാണ് വോണും സിമോണ്‍ കലഹാനും വിവാഹിതരായത്. 10 വര്‍ഷം നീണ്ടുനിന്ന ഈ ബന്ധം 2005-ല്‍ അവസാനിച്ചു.



Sharing is Caring