ഭ​ക്ഷ്യ​വി​ഷ​ബാ​ധ:സ​ര്‍​ക്കാ​ര്‍ അ​നാ​ഥാ​ല​യ​ത്തി​ലെ ര​ണ്ട് ന​വ​ജാ​ത​ശി​ശു​ക്ക​ള്‍ മരിച്ചു


മ​ഥു​ര: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ല്‍‌ ഭ​ക്ഷ്യ​വി​ഷ​ബാ​ധ മൂലം സ​ര്‍​ക്കാ​ര്‍ അ​നാ​ഥാ​ല​യ​ത്തി​ലെ ര​ണ്ട് ന​വ​ജാ​ത​ശി​ശു​ക്ക​ള്‍ മ​രി​ച്ചു. എ​ട്ടു കു​ട്ടി​ക​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചികിത്സയിലാണ്. മ​ഥു​ര​യി​ലെ രാ​ജ​കീ​യ ശി​ശു സ​ദ​നി​ലാ​യി​രു​ന്നു സം​ഭ​വം.ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്നാ​ണ് കു​ട്ടി​ക​ള്‍ മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക​വി​വ​രം. സംഭവത്തില്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം അന്വേഷണത്തിന് ഉത്തരവിട്ടു.




Sharing is Caring