ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കിടെ സിപിഐഎം കണ്ണൂര്‍ ജില്ലാ സേക്രട്ടറിക്ക് നേരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിനാണ് കേസ്. യാത്രയുടെ നാലാം ദിനം കണ്ണൂര്‍ ജില്ലയിലെ പാനൂരിലൂടെ കടന്നു പോകുമ്പോഴാണ് ജയരാജനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.
മുദ്രാവാക്യം കൊലവിളിയെന്ന് ജയരാജന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജനരക്ഷായാത്ര കൂത്തുപറമ്പിലൂടെ കടന്നു പോയപ്പോഴാണ് മുദ്രാവാക്യം ഉയര്‍ന്നത്. ബിജെപി നേതാക്കളായ വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ജയരാജന്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

ഒറ്റക്കയ്യാ ജയരാജാ മറ്റേക്കയ്യും വെട്ടും ഞങ്ങള്‍ എന്ന തരത്തിലായിരുന്നു മുദ്രാവാക്യം. ഇത് സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലാത്താണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. വി. മുരളീധരനും പ്രകടനത്തില്‍ പങ്കെടുത്ത പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കും എതിരെയാണ് പൊലീസ് കേസ്.













