“ചൗ​ക്കീ​ദാ​ര്‍ ചോ​ര്‍ ഹേ’ ​പ​രാ​മ​ര്‍​ശം; രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ കാ​ര​ണം നോ​ട്ടീ​സ്. ചൗ​കി​ദാ​ര്‍ ചോ​ര്‍ ഹേ ​പ​രാ​മ​ര്‍​ശ​ത്തി​നാ​ണ് നോ​ട്ടീ​സ്. ബി​ജെ​പി​യു​ടെ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. 24 മ​ണി​ക്കൂ​റി​ന​കം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.

അ​മേ​ത്തി​യി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കാ​നെ​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. ചൗ​ക്കി​ദാ​ര്‍ ചോ​റെ​ന്ന് സു​പ്രീം​കോ​ട​തി ക​ണ്ടെ​ത്തി​യ​തെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​ണ് ബി​ജെ​പി​യു​ടെ പ​രാ​തി. പ്ര​സ്താ​വ​ന​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പ​രി​ശോ​ധി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന് നോ​ട്ടീ​സ് അ​യ​ച്ച​ത്. രാ​ഹു​ലി​ന്‍റെ മ​റു​പ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ര. ക​മ്മീ​ഷ​ന്‍ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക.

ചൗ​ക്കി​ദാ​ര്‍ ചോ​ര്‍ ഹേ ​പ്ര​ചാ​ര​ണ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ ബി​ജെ​പി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​ല​ക്ഷ്യ ഹ​ര്‍​ജി ബി​ജെ​പി ഫ​യ​ല്‍ ചെ​യ്തി​ട്ടു​ണ്ട്. ഏ​പ്രി​ല്‍ 22നാ​ണ് ഹ​ര്‍​ജി കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *