ചൊവ്വാഴ്ച്ച നടത്താനിരുന്ന എസ്‌‌‌‌ഡിപിഐ ഹര്‍ത്താല്‍ പിന്‍വലിച്ചു


അഭിമന്യു വധത്തില്‍ എസ്‌‌‌‌‌ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന്‌ ചൊവ്വാഴ്ച്ച എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.


ഹര്‍ത്താലിന്റെ മറവില്‍ ക്രമസമാധാന പ്രശ്‌ന‌ങ്ങളുണ്ടാക്കി കൊലപാതകം നടത്തിയവരെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് എസ്‌‌‌‌‌‌ഡിപിഐയുടേതെന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. നേതാക്കളെ വിട്ടയച്ചതിനാലും കാലവര്‍ഷക്കെടുതി കണക്കിലെടുത്തുമാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്നും പ്രതിഷേധങ്ങള്‍ തുടരുമെന്നും എസ്ഡിപിഐ നേതൃത്വം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.




Sharing is Caring