ചൈ​ന​യ്ക്ക് മു​ന്ന​റി​യി​പ്പ്; ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കാ​ന്‍ അ​റി​യാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി


ന്യൂ​ഡ​ല്‍​ഹി: അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​ത്തി​ല്‍ ചൈ​ന​യ്ക്കു മു​ന്ന​റി​യി​പ്പു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ചി​ല അ​യ​ല്‍​ക്കാ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യു​ടെ മ​ണ്ണി​ല്‍ ക​ണ്ണു​വ​ച്ച​ര്‍​ക്ക് ത​ക്ക മ​റു​പ​ടി ന​ല്‍​കി. അ​തി​ര്‍​ത്തി കാ​ക്കാ​ന്‍ രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. ത​ന്‍റെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മാ​ന്‍ കി ​ബാ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.


അ​തി​ര്‍​ത്തി​യി​ല്‍ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കാ​ന്‍ രാ​ജ്യ​ത്തി​ന് അ​റി​യാം. സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ. എ​ന്നാ​ല്‍ ന​മ്മു​ടെ ഭൂ​മി​യി​ലേ​ക്ക് ക​ണ്ണു​വ​ച്ചാ​ല്‍ അ​തി​നെ ശ​ക്ത​മാ​യി നേ​രി​ടാ​ന്‍ ഇ​ന്ത്യ​ക്ക് അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഭൂ​ക​ന്പ​വും കൊ​ടു​ങ്കാ​റ്റും വെ​ട്ടു​കി​ളി​ക​ളും ദു​രി​ത​മു​ണ്ടാ​ക്കി. ഇ​തൊ​രു മോ​ശം വ​ര്‍​ഷ​മെ​ന്ന് പ​ല​രും പ​റ​യും. രാ​ജ്യം നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജ്യ​ത്ത് അ​ണ്‍​ലോ​ക്ക് തു​ട​രും. വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന രീ​തി​ക​ളും അ​ണ്‍​ലോ​ക്ക് ചെ​യ്തു​വെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.



Sharing is Caring