ചൈന ഓപ്പണ്‍: പി.വി സിന്ധു ക്വര്‍ട്ടറില്‍ കടന്നു


ചൈന ഓപ്പണ്‍ സീരീസ് പ്രീമിയറിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം പി.വി സിന്ധു. നേരിട്ടുള്ള കളികള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം. ഷാങ്ഹായില്‍ നടന്ന മത്സരത്തില്‍ ചൈനീസ് താരം ഹാന്‍ യൂവിനെ 21-15, 21-13 എന്ന സ്‌കോറിനാണ് ലോക രണ്ടാം നമ്പര്‍ താരമായ സിന്ധു പരാജയപ്പെടുത്തിയത്.


ടൂര്‍ണമെന്റില്‍ സിന്ധു മാത്രമാണ് ഇനി ഇന്ത്യയുടെ ഏക പ്രതീക്ഷ. നേരത്തെ സൈന നെഹ്‌വാളും എച്ച്.എസ് പ്രണോയും പുറത്തായിരുന്നു. രണ്ടാം റൗണ്ടിലാണ് ഇരുവരും തോറ്റ് പുറത്തായത്.


ചൈനയുടെ ചിയൂക്ക് യു ലീയോട് തോറ്റാണ് പ്രണോയ് പുറത്തായത്. സ്‌കോര്‍: 21-19, 21-17. 42 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പരാജയം. ജപ്പാന്റെ അകെയ്ന്‍ യമഗുച്ചിയോട് തോറ്റാണ് സൈന പുറത്തായത്. സ്‌കോര്‍: 21-18, 21-11.



Sharing is Caring