ചൈനീസ് അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു


ഇന്ത്യ-ചൈന തര്‍ക്കം രൂക്ഷമാകുന്നതിനിടെ അതിര്‍ത്തിയില്‍ സിക്കിം, അരുണാചല്‍ മേഖലകളിലെ 1400 കിലോമീറ്റര്‍ഭാഗത്ത് ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.
അതീവജാഗ്രത പാലിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തിയിലെ സ്ഥിതിഗതികളുടെ വിശദമായ വിലയിരുത്തലിനുശേഷമാണ് നടപടി. വടക്ക് കിഴക്കന്‍ മേഖലയിലെ വ്യോമസേനാ യൂണിറ്റുകളോടും സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സേനാവിന്യാസത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. 45,000-ത്തോളം സൈനികരെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നാണ് വിവരം.
എന്നാല്‍, എട്ട് ആഴ്ചയായി സംഘര്‍ഷം നിലനില്‍ക്കുന്ന ഡോക് ലാമില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. 350 -ഓളം സൈനികരാണ് ഈ ഭാഗത്തുള്ളത്.
കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനും മറ്റും സൈനികരെ 9000 അടിവരെ ഉയരത്തിലാണ് വിന്യസിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ടു ചെയ്തു.




Sharing is Caring