ചൈനയില്‍ ഇനി നാമൊന്ന് നമുക്ക് രണ്ട്!


ബീജിംഗ്: ചൈനീസ് കുടുംബങ്ങളില്‍ ഒറ്റ കുട്ടി നിയന്ത്രണമേര്‍പ്പെടുത്തിയ ദശാബ്ദങ്ങള്‍ പഴക്കമുള്ള നയത്തിന് അറുതി വരുന്നു. രാജ്യത്തെ കുടുംബാസൂത്രണ നയത്തിന് കൂടുതല്‍ അയവു വരുത്തി എല്ലാ ദമ്പതിമാര്‍ക്കും രണ്ടു കുട്ടികളെ അനുവദിക്കാനുള്ള നീക്കം ചൈന ഈ വര്‍ഷാവസാനത്തോടെ നിലവില്‍ കൊണ്ടുവരും.


1979 ല്‍ ജനസംഖ്യാ വര്‍ദ്ധനവ് നിയന്ത്രിക്കാനായി നേതാവായ ഡെങ് ഷിയാ ഓപിംഗിന്റെ നേതൃത്വത്തിലാണ് ചൈന ഒരു കുട്ടി നയത്തിലേക്ക് ചുവടു മാറ്റിയത്. ഇത് മൂന്ന് ദശാബ്ദക്കാലത്തിലേറെയായി ദശലക്ഷക്കണക്കിന് നിര്‍ബന്ധിത അബോര്‍ഷനും വന്ധ്യംകരണത്തിനും കാരണമായിട്ടുണ്ട്.


രാജ്യത്തെ ജനസംഖ്യയില്‍ യുവശക്തിയിലുണ്ടായ ഇടിവാണ് ഭരണകൂടത്തെ മാറ്റിചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിച്ചത്. ഇനി ചൈനയില്‍ നാമൊന്ന് നമുക്ക് ഒന്നല്ല, നാമൊന്ന് നമുക്ക് രണ്ട്!



Sharing is Caring