ചെമ്മീന്‍ കെട്ടില്‍ കാലുകള്‍ ബന്ധിച്ച നിലയില്‍ യുവതിയുടെ മൃതദേഹം


കാലുകള്‍ പരസ്പരം ബന്ധിച്ച നിലയില്‍ യുവതിയുടെ മൃതദേഹം ചെമ്മീന്‍കെട്ടില്‍ നിന്ന് കണ്ടെത്തി. പുത്തന്‍ചിറ തച്ചപ്പിള്ളി പാലത്തിന് സമീപത്തെ ചെമ്മീന്‍കെട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
കൊമ്പത്തുകടവ് ചെട്ടിക്കുന്ന് ആലുങ്ങാപറമ്പില്‍ സതീശന്റെ ഭാര്യ രാജി(37) യുടെ മൃതദേഹമാണ് ദുരൂഹത സാഹചര്യത്തില്‍ കിട്ടിയത്. വീട്ടുജോലിക്ക് പോകുന്ന ഇവര്‍ ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് സംഭവം.
ചെമ്മീന്‍കെട്ടിനു സമീപം ബാഗും,ചെരുപ്പും, മൊമൈാബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയതോടെയാണ് സംശയം ഉയര്‍ന്നത്. വൈകിട്ട് ആറു മണിയോടെ യുവതിയുടെ സാധനങ്ങള്‍ ചെമ്മീന്‍കെട്ടില്‍ നിന്ന് കണ്ടെത്തിയതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തി.
പിന്നീട് കൊടുങ്ങല്ലൂരില്‍ നിന്നു വന്ന അഗ്‌നിരക്ഷാ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. യുവതിയുടെ ബാഗില്‍ നിന്ന് ആത്മഹത്യാകുറിപ്പെന്ന് കരുതുന്ന കത്ത് കണ്ടെടുത്തിട്ടുണ്ട്. മത്സ്യത്തൊഴിലാളിയായ ഇവര്‍ക്ക് നീന്തല്‍ വശമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹ േപോസ്‌മോര്‍ട്ടത്തിനായി മാള സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി. യുവതിക്ക് രണ്ടു മക്കളുണ്ട്.




Sharing is Caring