ചെന്നിത്തല നടത്തുന്നത് ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള പടയൊരുക്കം- കോടിയേരി


പാലക്കാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് നടത്തുന്ന ജാഥയെ പരിഹസിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രമേശ് ചെന്നിത്തലയുടെ പടയൊരുക്കമാണ് നടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. യുഡിഎഫ് യാത്രയില്‍ നിന്ന് സോളാര്‍ കേസില്‍ ഉള്‍പ്പെട്ടവരേയും മാറ്റി നിര്‍ത്തുമോ എന്ന് കോടിയേരി ചോദിച്ചു
യഥാര്‍ഥ പടയൊരുക്കം എവിടെയാണ് നടക്കുന്നതെന്ന് യാത്ര അവസാനിക്കുമ്ബോള്‍ ജനങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫിന്റെ പടയൊരുക്കം ജാഥയില്‍ കളങ്കിതരുടെ സാന്നിധ്യമൊഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതായി കെ.പി.സി.സി. വൈസ് പ്രസിഡന്റുമായ വി.ഡി.സതീശന്‍ അറിയിച്ചിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പരിഹാസം.
കളങ്കിതരെ ഒഴിവാക്കണമെന്ന് പറഞ്ഞപ്പോള്‍ തന്നെ സോളാര്‍ കേസില്‍ അന്വേഷണം നേരിടാന്‍ ഒരുങ്ങുന്നവരെ സംരക്ഷിക്കാനും വി.ഡി. സതീശന്‍ നിലപാടെടുത്തിരുന്നു.
ഇന്ന് വൈകുന്നേരം അഞ്ചിന് കാസര്‍കോഡ് ഉപ്പളയില്‍ നിന്നാണ് പടയൊരുക്കം റാലി ആരംഭിക്കുന്നത്.




Sharing is Caring