ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: മത്സരിക്കുന്നതില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പിഎസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് താന്‍ പിന്മാറി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ബിജെപി മുന്‍ സംസ്ഥാനഅധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. 2016ല്‍ താന്‍ വിസ്മയം തീര്‍ത്ത മണ്ഡലത്തില്‍ ഇത്തവണ ബിജെപി വിജയിക്കും. എല്ലാ ഘടകങ്ങളും കണക്കിലെടുത്തായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടക്കുകയെന്നും ശ്രീധരന്‍ പിള്ള റിപ്പോര്‍ട്ടറോട് പറഞ്ഞു.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ 2011 ലെ ബിജെപിയുടെ ആറായിരം വോട്ട് 2016-ല്‍ 43,000 എത്തിച്ചത് പിഎസ് ശ്രീധരന്‍ പിള്ളയായിരുന്നു. സഭാനേതൃത്വം അടക്കം പല വിഭാഗങ്ങളേയും കൂട്ടിയോജിപ്പിക്കാന്‍ പിള്ളക്ക് കഴിഞ്ഞത് നേട്ടമായി. അതൊന്നും ആരും കാണാതെ പോവരുത്. 2016-ല്‍ ബിജെപി വിസ്മയം തീര്‍ത്ത മണ്ഡലത്തില്‍ ഇത്തവണ വിജയം കൈവരിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ എന്നും പവര്‍ പൊളിറ്റിക്സിലല്ല തന്റെ താത്പര്യം എന്നും പറയുമ്ബോഴും ചെങ്ങന്നൂരില്‍ തന്നെയാണ് ശ്രീധരന്‍ പിള്ളയുടെ മനസ്സ് ഇപ്പോഴും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *